25.2.09

സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കണം ..

സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കണം .. എങ്കിലേ എന്തെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍സാധിക്കു...

നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാം ഒരു മാതൃകയാണ്. ഇന്ത്യക്കുവേണ്ടിനേട്ടങ്ങള്‍ വാര്‍ത്തെടുത്ത കടിനാദ്ധ്വാനി. അദ്ദേഹത്തിനും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. സ്വപ്നങ്ങളാണ് തന്റെ ബുദ്ധിയിലൂടെ സഫലമായത്.

സ്വപ്‌നങ്ങള്‍ ഒരിക്കല്‍ പൂവണിയും. അവ നിങ്ങളുടെ ഹൃദയത്തിനോട് ചേര്‍ന്ന് തന്നെഉണ്ടായിരിക്കണം എല്ലായ്പോഴും... ഹൃദയത്തിന്റെ സ്പന്ദനമേറ്റ് അവക്ക് ചൂടു പിടിക്കണം...

ബൈബിള്‍ ഇങ്ങനെ പറയുന്നു: "മടിയന്‍ ഒന്നും വേട്ടയാടി പിടിക്കുന്നില്ല". മറിച്ച്, ഉത്സാഹിക്കുന്ന ഒരുവന്‍ അഥവാ, പരിശ്രമശാലി, വിജയം നേടുന്നു. താന്‍ നിശ്ചയിചിടത്ത് തന്നെ എത്തിച്ചേരുന്നു.

മനുഷ്യ ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും - സ്വപ്നങ്ങളും- സ്വ പ്രയത്നത്താല്‍ മാത്രം നേടാവുന്നതല്ല. അതിന് ദൈവാശ്രയം കൂടിയെ തീരൂ. സകലവും ദൈവത്തില്‍ സമര്‍പ്പിച്ച ഒരുവന് ഒരു ലക്ഷ്യവും അപ്രാപ്യമല്ല.

നല്ല ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കുവാന്‍ ദൈവം നമ്മെ അനുവദിക്കുന്നുണ്ട്.

(കു‌ടുതല്‍ പിന്നീട്)

1 comment:

Related Posts with Thumbnails