22.8.09

'ഇന്ത്യ' എന്ന നമ്മുടെ സ്വരം!

സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേര്‍ന്നാല്‍ നമ്മുടെ സ്വരമായ് !"

വ്യത്യസ്ത ഭാഷ, വേഷങ്ങള്‍ , സംഗീതം .. പക്ഷെ ഒരൊറ്റ ഇന്ത്യ മാത്രം..







'ഇന്ത്യ എന്റെ രാജ്യമാണ്, എന്റെ സഹോദരീ സഹോദരന്മാരാണ് എല്ലാ ഇന്ത്യക്കാരും' - ഒന്നാം ക്ലാസുമുതല്‍ ചൊല്ലിയ പ്രതിജ്ഞ. ഇന്ത്യ എന്ന അതി വിശാലമായ രാജ്യത്തെ/ സംസ്കാരത്തെ അല്പമെങ്കിലും അടുത്തറിയാന്‍ ആദ്യമായി സഹായിച്ച വീഡിയോ ആണിത്. പണ്ട്, അയല്‍ വീട്ടിലെ ബ്ലാക്ക്‌ & വൈറ്റ് റ്റി. വി. യില്‍ ഈ പാട്ടു കേള്‍ക്കുമ്പോഴേക്കും ഓടി ചെല്ലുമായിരുന്നു.. ഇന്ത്യയുടെ അടിസ്ഥാന ഭാവമായ 'നാനാത്വത്തില്‍ ഏകത്വം' ഇത്ര നന്നായി അവതരിപ്പിച്ച ഒരു പ്രോഗ്രാം വേറെ കണ്ടിട്ടില്ല. ഇന്ത്യന്‍ ഹൃദയങ്ങളെ എകോപിപ്പിക്കുന്നതില്‍ ദൂരദര്‍ശന്‍ നല്കിയ സംഭാവനകളും മറക്കാവതല്ല.

ഇന്നത്തെ 'ജയ്‌ ഹൊ' മേളങ്ങള്‍ക്കില്ലാത്ത ദേശ ഭക്തിയും ഐക്യ ചിന്തയും ശരിയായ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇത്തരം സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നില്ലേ?

ഇന്ത്യയെ, ഇന്ത്യക്കാരനെ ശരിയായി മനസിലാക്കിയിരുന്നെങ്കില്‍ ഇന്നത്തെ തീവ്രവാദികള്‍ പോലും തോക്ക് താഴെവച്ച് നമിക്കുമായിരുന്നു. അത്രയ്ക്ക് ഉന്നതമാണ് ഇന്ത്യന്‍ സംസ്കാരം. നഷ്ടപ്പെട്ടു പോയ ദേശ സ് നേഹവും രാജ്യത്തിന്റെ അഖണ്ഡതയും വീണ്ടെടുക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം.

കഴിഞ്ഞുപോയ സ്വാതത്ര്യദിനാഘോഷത്തിന്റെ ഓര്‍മകള്‍ക്ക് ഒരു പിന്‍ കുറി..

ജയ്‌ ഹിന്ദ്‌! നാം ഇന്ത്യക്കാര്‍ !!

1 comment:

  1. Rijo, Yet another wonderful message. Thanks for sharing.
    philip Verghese,
    Secunderabad

    ReplyDelete

Related Posts with Thumbnails