16.10.11

പറയാത്ത സുവിശേഷത്തിന് അകത്തായ വില്ല്യം ലീ - അഥവാ, വഞ്ചനയുടെ സുവിശേഷത്തിന്റെ ആധുനിക ഇരകള്‍ !


സംഘടനകള്‍ കാശെറിഞ്ഞു നടത്തുന്ന ക്രൂസേഡുകളില്‍ പ്രസംഗിക്കാന്‍ വിളിക്കുന്നവര്‍ പ്രസംഗിക്കുന്നത്  യഥാര്‍ത്ഥ സുവിശേഷം അല്ലെന്നു കേട്ടിരിക്കുന്നവര്‍ മനസിലാക്കിയിരുന്നെങ്കില്‍!

കലൂരില്‍ നടന്ന 'മ്യൂസിക്‌ സ്പ്ലാഷ്' പ്രോഗ്രാമില്‍ റോണ്‍ കേനോലിയുടെ പാട്ട് കേള്‍ക്കാന്‍ പോയതാണ്. ആദ്യത്തെ രണ്ടു ദിവസം. അല്പസമയം വില്യം ലീയുടെ പ്രസംഗവും കേട്ടു. ഒരു സാദാ രോഗശാന്തി - അത്ഭുതവിടുതല്‍ പ്രസംഗം തന്നെ. ബൈബിളില്‍ നിന്നും ഒരു ഭാഗം വായിക്കും. അത് യേശുക്രിസ്തു ഈ ഭൂമില്‍ ആയിരുന്നപ്പോള്‍ ചെയ്ത ഏതെങ്കിലും ഒരു അത്ഭുത പ്രവര്‍ത്തി ഉള്‍ക്കൊള്ളുന്ന ഭാഗമായിരിക്കും. പിന്നെ, അത്ഭുതത്തിനും രോഗ സൌഖ്യത്തിനും (miracles  & healing) വേണ്ടി ദൈവത്തില്‍ വിശ്വസിക്കാനുള്ള ആഹ്വാനം. ഒടുവില്‍ തലയില്‍ കൈവച്ചു അനുഗ്രഹം കൊടുക്കുന്നു. ഗംഭീരമായി പരിപാടി അവസാനിക്കുന്നു. സംഘാടകര്‍ അവകാശപ്പെടുന്നു "ഇന്നു ദൈവം ഇവിടെ പ്രവര്‍ത്തിച്ചു". ശുഭം!


15.2.11

കൂടെപാര്‍ക്ക, നേരം വൈകുന്നിതാ!

"പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരു കാരണമുണ്ട്.." - സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യത്തില്‍ നിന്നാണ്. ഇതുപോലെയാണ് നമ്മുടെ കഷ്ടകാലത്തു കാണാമറയത്ത് പോയ്‌ മറയുന്ന സുഹൃത്തുക്കളുടെ കാര്യവും. അതുവരെ കൂടെയുണ്ടായിരുന്നവര്‍ ‍, ഒരു നിര്‍ണായക സമയം വരുമ്പോള്‍ എവിടെയോ പോയ്‌ മറഞ്ഞെന്നിരിക്കും - വെറുതെയല്ല, ഒരു കാരണം പറയാനുണ്ടാവും.

7.2.11

നല്ല ഇടയന്‍

ആടുകളെ വളര്‍ത്താന്‍ വേണ്ടി ആരെങ്കിലും സ്വന്തം വീടും പറമ്പും വിറ്റതായി കേട്ടിട്ടുണ്ടോ? ഇല്ല.. ആടുകളെ വളര്‍ത്തുന്നത് സാധാരണ അവയെക്കൊണ്ടു ഉപജീവനം കഴിക്കാനാണ്. ചിലപ്പോള്‍ ജീവനെടുക്കുകയും ചെയ്യും. പക്ഷെ, ആടുകള്‍ക്ക് വേണ്ടി ആരും സ്വന്തം വസ്തുവോ ജീവനോ വച്ച് കളിക്കാറില്ല. കാരണം നമുക്കറിയാം ഒരു ആടിന്റെ വിലയും നമ്മുടെ സ്വത്തിന്റെയും ജീവന്റെയും വിലയും.
Related Posts with Thumbnails