27.11.10

മാറുവാനാവതല്ലിനി !

ദൈവത്തോടുള്ള സ്നേഹത്തില്‍ തന്നെത്താന്‍ ബലിയായ് നല്‍കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം.

പഴയകാല ഭക്തന്മാര്‍ പാടി ആശ്വസിച്ചിരുന്ന മറ്റൊരു ഹൃദയ സ്പര്‍ശിയായ ഗാനം.. ശോകങ്ങള്‍ ഏറി വന്നാല്‍ ആരെ ആശ്രയിക്കും? "വേണ്ട ഈ ലോക ഇമ്പം, പ്രിയാ നീ മതി" എന്ന് പറയുവാന്‍ ദൈവത്തോടുള്ള സ്നേഹം അപ്പോള്‍ നമ്മുക്കുണ്ടാകുമോ?

ഉറ്റവര്‍ ഉപേക്ഷിക്കുമ്പോള്‍ ? വിശ്വാസത്തിനായി വില കൊടുക്കേണ്ടി വരുമ്പോള്‍ ?? ഒരു പക്ഷേ നമ്മുടെ വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ???

24.11.10

യേശുവെപ്പോലൊരു സഖിയായെങ്ങും ഇല്ലാരും

യേശുവെപ്പോലൊരു സഖിയായെങ്ങും
ഇല്ലാരും ഇല്ലാരും
അവനല്ലാതാത്മാവെ നേടുന്നോനായ്
ഇല്ലാരും ഇല്ലാരും

എന്‍ ഖേദമെല്ലാം താന്‍ അറിഞ്ഞിടും
എന്‍ കാലമെല്ലാം താന്‍ നയിച്ചിടും

11.9.10

കൈവിടുകില്ലവന്‍ ഒരു നാളും

ദൈവത്തെ ആത്മാര്‍ത്ഥതയോടെ സേവിക്കുന്നവര്‍ ഒരുപക്ഷെ ചില അവസരങ്ങളില്‍ വളരെ നിരാശരായി തീര്‍ന്നേക്കാം.. പക്ഷേ, കര്‍ത്താവിന് വേണ്ടി അവര്‍ ചെയ്യുന്ന - സഹിക്കുന്ന - ഒരു ചെറിയ കാര്യത്തിനും ദൈവം മറന്നു പോകാതെ പ്രതിഫലം കൊടുക്കും എന്നത് ഒരിക്കലും മാറാത്ത സത്യമാണ്.

ഇതേ ആശയമാണ്  മലാഖി പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നതും:

8.8.10

സുവിശേഷ സന്ദേശം

പൂമലയില്‍ 2010 ഫെബ്രുവരി 5,6,7 തിയതികളില്‍ നടന്ന സുവിശേഷ യോഗത്തില്‍ ബ്രദര്‍ ബിജു. കെ. ആലടി ചെയ്ത ഒരു പ്രസംഗം. 'യേശു ക്രിസ്തു ഇന്നലെ, ഇന്ന്, നാളെ' എന്നതായിരുന്നു മൂന്നു ദിവസങ്ങളിലെ പ്രസംഗത്തിന്റെ വിഷയം. മൂന്നാമത്തെ ദിവസം ചെയ്ത പ്രസംഗമാണിത്.

യേശുവെപ്പോല്‍ നല്ലിടയന്‍

രചന കൊണ്ടും ആലാപന ശൈലി കൊണ്ടും സംഗീതം കൊണ്ടും ദൃശ്യാവതരണ ഭംഗി കൊണ്ടും ഒരുപോലെ ശ്രദ്ധേയമായ ഒരു ഗാനമായിരുന്നു 'നന്മ' ആല്‍ബത്തിലെ ഈ ഗാനം. ഇവിടെ മനു ലീഡ് ചെയ്യുന്നു.

വാന മേഘത്തില്‍ വീണ്ടും വന്നിടും

സുവിശേഷകന്‍ വര്‍ഗീസ്‌ കുര്യന്‍ രചിച്ച മനോഹരമായ ഒരു പ്രത്യാശാ ഗാനം. കര്‍ത്താവിന്റെ വരവിനു വേണ്ടിയുള്ള ഒരുക്കത്തെ ഓര്‍പ്പിക്കുന്നു.!

കണ്‍വെന്‍ഷന് വേണ്ടി സെറ്റ് ചെയ്തതില്‍ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇതിന്റെ ഇന്‍ട്രോ വളരെ മനോഹരമായി എനിക്ക് തോന്നുന്നു.! ഓരോ തവണ കേള്‍ക്കുമ്പോഴും കൂടുതല്‍ ഇഷ്ടപ്പെടുന്നു.. ദൈവത്തിനു നന്ദി..

പരമ പിതാവേ നമസ്കാരം

ക്രൈസ്തവ കൈരളിയുടെ മധുര ഗായകന്‍ എം. ഇ. ചെറിയാന്‍ സാറിനാല്‍ വിരചിതമായ മനോഹരമായ ഒരു ആരാധനാ ഗാനം.

കര്‍ത്തന്‍ വന്നിടും മേഘമതില്‍

കെസ്റ്ററിന്റെ ശബ്ദത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു മനോഹരമായ ഗാനം. ഇവിടെ ഞങ്ങള്‍ പാടുന്നു. ഇത്തവണത്തെ കണ്‍വന്‍ഷന് വേണ്ടി പ്രത്യകം സെറ്റ് ചെയ്ത പശ്ചാത്തല സംഗീതം. ഒറിജിനല്‍ ഗാനം ഇവിടെ കേള്‍ക്കാം.

മന്നാ ജയ ജയ

ഇത്തവണത്തെ കണ്‍വെന്‍ഷന് വേണ്ടി സെറ്റ് ചെയ്തത്.

പരമ പിതാവിന് സ്തുതി പാടാം

"വരുവിന്‍ നാം യാഹോവക്ക് ഉല്ലസിച്ചു ഘോഷിക്ക, നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക. സങ്കീര്‍ത്തനങ്ങളോടെ അവനു ഘോഷിക്ക" (സങ്കീര്‍ത്തനം 95:1-2)

ദൈവത്തെ സ്തുതിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ഗാനം.

എന്‍ മനമേ യഹോവയെ വാഴ്ത്തിടുക

പ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷനിലൂടെ വളരെ ശ്രദ്ധേയമായ ഒരു ഗാനം.

പാഹിമാം ദേവ ദേവാ

മഹാകവി കെ. വി. സൈമണ്‍ രചിച്ച മറ്റൊരു പ്രശസ്ത ഗാനം. ഇവിടെ മനു പാടുന്നു.

നിസ്തുലനാമെന്‍ ക്രിസ്തുവേ നാഥാ..

നിസ്തുലനാമെന്‍ ക്രിസ്തുവേ നാഥാ..
ഞാന്‍ സ്തുതി പാടിടുന്നു - നാഥാ
യേശു രാജാ രാജ രാജാ
അങ്ങു മാത്രം മഹാ ദൈവം

യേശുനായക ശ്രീശാ നമോ

മഹാകവി കെ. വി. സൈമണ്‍ സാര്‍ രചിച്ച പ്രശസ്തമായ ഗാനം. വളരെ പഴയ ഒരു പാട്ടാണിത്.

18.7.10

ചക്ക്

എണ്ണ, മുന്തിരിച്ചാര്‍ തുടങ്ങിയവ ഊറ്റിയെടുക്കാന്‍ ഉപയോഗിച്ചിരുന്ന ചക്കുകളെക്കുറിച്ച് വായിച്ച് അറിഞ്ഞിട്ടുണ്ട്. ബൈബിളിലും യിസ്രായേല്‍ നാട്ടില്‍ ഉപയോഗിച്ചിരുന്ന ചക്കുകളെക്കുറിച്ച് പരാമര്‍ശം ഉണ്ട്. നമ്മുടെ നാട്ടില്‍ ഉപഗോഗിച്ചിരുന്ന, ഇപ്പോഴും പ്രവര്‍ത്തന ക്ഷമമായ ഒരു ചക്ക് .. വീഡിയോയിലൂടെ ...

12.7.10

കൂടുവിട്ടൊടുവില്‍ ...

ജീവിതം ഒരു യാത്രയാണ്..

അനുദിനം, അനസ്യൂതം തുടരുന്ന ഈ യാത്രയില്‍ നമ്മള്‍ വെറും പരദേശികള്‍ .. ഇവിടുത്തെ ജീവിതം എത്ര ക്ഷണികം. എങ്കിലും അടിക്കടി വരുന്ന പ്രതിസന്ധികളില്‍ നമ്മോടൊപ്പമുള്ള കര്‍ത്താവിന്റെ സാന്നിധ്യം ഈ യാത്രയിലെ ഓരോ ദിനങ്ങളും ഊഷ്മളമാക്കുന്നു. ഒരു സാഹസിക യാത്രയേക്കാള്‍ ഉദ്ധ്വേഗം നിറഞ്ഞത്‌ എങ്കിലും ഊഹിക്കാനാവുന്നതേക്കാള്‍ സുരക്ഷിതം. ഇരുള്‍ നിറഞ്ഞ വഴികള്‍ എങ്കിലും ലക്ഷ്യം സുനിശ്ചിതം.

21.6.10

സംഗീതം ദൈവത്തിന് !

ഇന്ന് ലോക സംഗീത ദിനം.



(ഇമേജ് ഫ്ലിക്കറില്‍ നിന്നും)

സംഗീതം ദൈവികമായ ഒരു കലയാണെന്ന് എല്ലാവരും സമ്മതിക്കും. ദിവസം ഒരിക്കലെങ്കിലും ഒരു പാട്ട് മൂളാത്ത/ കാതോര്‍ക്കാത്ത ആരെങ്കിലും ഉണ്ടാകാന്‍ സാധ്യത വിരളം. 'വാക്കുകളാല്‍ വിരചിക്കാനാവാത്ത, നിശബ്ദമായിരിക്കാന്‍ കഴിയാത്ത ഭാവമാണ് സംഗീതം' എന്ന് വിക്ടര്‍ ഹ്യുഗോ. പണ്ഡിതനും പാമരനും ഒരുപോലെ രുചിക്കുന്നു സംഗീതം. ദുഖിതനും സന്തുഷ്ടനും ഒരുപോലെ കൂട്ടാണ് സംഗീതം. ദൈവ വിശ്വാസിയും നാസ്തികനും ഒരുപോലെ പാട്ടിനെ സ്നേഹിക്കുന്നു.

സംഗീതത്തിന് ശക്തിയുണ്ട്. സംഗീതം മനസിനെ സ്വാധീനിക്കുന്നു. ഏതു പ്രായത്തിലും. പ്രചോദിപ്പിക്കുന്നു.. ചിന്തകളെ രൂപാന്തരപ്പെടുത്തുന്നു.. നാം അറിയാതെ തന്നെ ആശയങ്ങള്‍ ഉള്ളിലേക്ക് എടുക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഏതു തരം ഗാനങ്ങള്‍ കേള്‍ക്കണം എന്നത് അല്പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.

സംഗീതത്തിന്റെ ദൈവിക സ്പര്‍ശം:

ആത്മീയ മൂല്യമുള്ള ആശയങ്ങള്‍ പകര്‍ന്നു തരുന്ന ഗാനങ്ങള്‍ ശ്രവിക്കുന്നത് നമ്മുടെ ദൈവിക വിശ്വാസത്തെയും ആത്മീയ വീക്ഷണത്തെയും ശക്തിപ്പെടുത്തും. എല്ലാ ജാതി മതസ്ഥരും ദൈവിക ആരാധനയുമായി ബന്ധപ്പെട്ടു സംഗീതം ഉപയോഗിക്കുന്നുണ്ട്. ദേവ സ്തുതികള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ആയി പ്രത്യേകം പാട്ടുകള്‍ തന്നെ ഉണ്ടല്ലോ.

ക്രിസ്തീയ സംഗീതം:

ദൈവ വചനമായ ബൈബിളും സംഗീതത്തെ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. "ആത്മാവു നിറഞ്ഞവരായി സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിന്നു പാടിയും കീര്‍ത്തനം ചെയ്തും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍" (എഫെസ്യര്‍ : 18-20) കേള്‍ക്കണം എന്ന് മാത്രമല്ല, പാടണം എന്ന് കൂടെയാണ് പ്രബോധനം.

ജീവിതത്തിന്റെ ഏതു അവസ്ഥയിലും ആത്മീയ ചിന്തകളാല്‍ മനസു നിറയുമ്പോള്‍ ആശയങ്ങള്‍ പാട്ടുകളായി പിറവിയെടുക്കുന്നു. അപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ആസ്വാദ്യകരമാകുന്നു. പ്രയോജനപ്പെടുന്നു. അവയാണ് ആത്മീയ ഗാനങ്ങള്‍. ക്രിസ്തുവിനെയും അവന്റെ വചനത്തെയും കൃപകളെയും കുറിച്ച് പാടുന്നതാണ് ക്രിസ്തീയ ഗാനം. (ക്രിസ്തീയ പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളാത്ത ക്രിസ്തീയ ലേബലുള്ള ഗാനങ്ങളും ഇന്നുണ്ട്)

ഈ രീതിയില്‍ ദൈവിക സന്ദേശം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനു സംഗീതം എന്നും ഒരു മാര്‍ഗമായി ക്രിസ്തു വിശ്വാസികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതിഭാധനരായ അനേകം വ്യക്തികളാല്‍ സമ്പന്നമാണ് മലയാള ക്രൈസ്തവ ഗാന രംഗവും. മഹാകവി കെ. വി. സൈമണ്‍ മുതല്‍ ഗ്രഹാം വര്‍ഗീസ്‌ വരെ, മാത്യു ജോണ്‍ മുതല്‍ ജോണ്‍സന്‍ പീറ്റര്‍ വരെ, വി. ജെ. ജേക്കബ്‌ മുതല്‍ വി. ജെ. പ്രതീഷ് വരെ തനതായ സംഭാവനകള്‍ നല്‍കി ഈ മേഖലയെ പരിപോഷിപ്പിച്ചു ജീവസുറ്റതാക്കിയവര്‍ അനേകര്‍.. അവ കേള്‍ക്കുന്നതും ആസ്വദിക്കുന്നതും വിശ്വാസികള്‍ക്ക് അനിര്‍വച്ചനീയമായ അനുഭൂതിയാണ്.

നല്ല ഗാനങ്ങള്‍ കേള്‍ക്കുന്നതിനും ദൈവ വചനത്തിലെ നിര്‍മല ചിന്തകളാല്‍ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗാനാമൃതം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. ഈ ലോക സംഗീത ദിനത്തില്‍, ആസ്വദിക്കാം, ആനന്ദിക്കാം.. സംഗീതം - അത് ദൈവികമാണ് , ദൈവത്തിനു വേണ്ടിയുള്ളതാണ്..

സന്ദര്‍ശിച്ചാലും : ഗാനാമൃതം - മലയാളം ക്രിസ്തീയ ഗാന ശേഖരം.

19.6.10

പ്രാക്കളെപ്പോല്‍ നാം

പ്രത്യാശയുടെ ധന്യ നിമിഷങ്ങള്‍ മനതാരില്‍ ഉണര്‍ത്തുന്ന പ്രാണപ്രിയനായ കര്‍ത്താവിന്റെ വരവ് ... ഹൃദയ സ്പര്‍ശിയായ വരികള്‍.. മനസിനെയും ശരീരത്തെയും ഉന്മേഷക്കുളിര്‍ അണിയിക്കുന്ന ഒരു ഉണര്‍ത്തു പാട്ട് പോലെ ...

സുഹൃത്ത് ലിബിനി കട്ടപ്പുറം രചിച്ചു ഈണം പകര്‍ന്ന അതിമാനോഹരമായ ഒരു ഗാനം.. വളരെ ഭംഗിയായി ഓര്‍ക്കസ് ട്രേഷന്‍ ചെയ്തിരിക്കുന്നു യേശുദാസ്‌ ജോര്‍ജ് .. കെസ്റ്ററിന്റെ പാട്ട് പിന്നെ പറയേണ്ടതില്ലല്ലോ ..





പ്രാക്കളെപ്പോല്‍ നാം പറന്നിടുമേ
പ്രാണ പ്രിയന്‍ വരവില്‍
പ്രത്യാശയേറുന്നേ പൊന്‍ മുഖം കാണുവാന്‍
പ്രാണ പ്രിയന്‍ വരുന്നു

കഷ്ടങ്ങള്‍ എല്ലാം തീര്‍ന്നിടുമേ
കന്തനാം യേശു വരുമ്പോള്‍
കാത്തിരുന്നിടാം ആത്മ ബലം ധരിക്കാം
കാലങ്ങള്‍ ഏറെയില്ല

യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ എറിടുമ്പോള്‍
ഭാരപ്പേടേണ്ടതുണ്ടോ
കാഹളം ധ്വനിക്കും വാനില്‍ മണവാളന്‍ വന്നിടും
വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം

ഈ ലോകേ ക്ലേശങ്ങള്‍ ഏറിടുമ്പോള്‍
സാരമില്ലെന്നെണ്ണിടുക
നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠം
നിത്യമായ് അങ്ങു വാണിടും

വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയമെവിടെ
യുഗാ യുഗമായ്‌ നാം പ്രിയന്‍ കൂടെന്നും
തേജസ്സില്‍ വാസം ചെയ്തിടും

സ്നേഹിതാ കര്‍ത്താവിന്റെ വരവ് ഒരു യഥാര്‍ത്ഥ്യം ആണ്. നിങ്ങള്‍ ആരായിരുന്നാലും ഈ സംഭവം എതിരിട്ടേ പറ്റൂ.. അതിനായി താങ്കള്‍ ഒരുങ്ങിയോ ?

10.5.10

ജീവിത യാത്രക്കാരോട് ഒരു ചോദ്യം!

ഇതാ ഒരു ഗാനം.. ചില പ്രധാന ചോദ്യങ്ങള്‍ നമ്മെ ഓര്‍പ്പിക്കുന്നു!

വളരെ പഴക്കമുള്ള ഒരു പാട്ടാണിത്. പല പാട്ട് പുസ്തകങ്ങളിലും പരതി. ഇതാരെഴുതി എന്ന് വ്യക്തമല്ല. ഗാനം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. അനസ്യൂതം തുടരുന്ന ജീവിത യാത്രയില്‍ നാം ഒരിക്കലും മാറന്ന് കളയാന്‍ പാടില്ലാത്ത ചില ചോദ്യങ്ങള്‍ ആണിവ..




ജി. എല്‍ . എസിന്റെ 'ഗോസ്പല്‍' എന്ന ഓഡിയോ കാസറ്റില്‍ പുറത്തിറങ്ങിയതാണ് ഇവിടെ ചേര്‍ത്തിരിക്കുന്ന ഓഡിയോ. ഈ പാട്ടിനു ഇന്നുവരെ കേട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും ഹൃദ്യമായ അവതരണം. ശ്രീ. വി. ജെ. ജേക്കബിന്റെ അതി മനോഹരമായ പശ്ചാത്തല സംഗീതം... തുടക്കത്തിലെ വയലിന്‍ ശ്രദ്ധിക്കുമല്ലോ ...

(വരികള്‍ക്കായി ഗാനാമൃതം സന്ദര്‍ശിക്കാം..)

15.2.10

"അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുത്"

"എന്‍ മനമേ യഹോവയെ വാഴ്ത്തുക.. അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുത്" സങ്കീര്‍ത്തനം: 103:2
ഇന്ന് എന്റെ ജന്മദിനം ആണ് !. രാവിലെ മെയില്‍ നോക്കിയപ്പോഴാണ് ഡേറ്റ് ഓര്മ വന്നത് .. പെട്ടെന്നൊരു സന്തോഷം..!
Related Posts with Thumbnails