പ്രത്യാശയുടെ ധന്യ നിമിഷങ്ങള്‍ മനതാരില്‍ ഉണര്‍ത്തുന്ന പ്രാണപ്രിയനായ കര്‍ത്താവിന്റെ വരവ് ... ഹൃദയ സ്പര്‍ശിയായ വരികള്‍.. മനസിനെയും ശരീരത്തെയും ഉന്മേഷക്കുളിര്‍ അണിയിക്കുന്ന ഒരു ഉണര്‍ത്തു പാട്ട് പോലെ ...
സുഹൃത്ത് ലിബിനി കട്ടപ്പുറം രചിച്ചു ഈണം പകര്‍ന്ന അതിമാനോഹരമായ ഒരു ഗാനം.. വളരെ ഭംഗിയായി ഓര്‍ക്കസ് ട്രേഷന്‍ ചെയ്തിരിക്കുന്നു യേശുദാസ് ജോര്‍ജ് .. കെസ്റ്ററിന്റെ പാട്ട് പിന്നെ പറയേണ്ടതില്ലല്ലോ ..
പ്രാക്കളെപ്പോല്‍ നാം പറന്നിടുമേ
പ്രാണ പ്രിയന്‍ വരവില്‍
പ്രത്യാശയേറുന്നേ പൊന്‍ മുഖം കാണുവാന്‍
പ്രാണ പ്രിയന്‍ വരുന്നു
കഷ്ടങ്ങള്‍ എല്ലാം തീര്‍ന്നിടുമേ
കന്തനാം യേശു വരുമ്പോള്‍
കാത്തിരുന്നിടാം ആത്മ ബലം ധരിക്കാം
കാലങ്ങള്‍ ഏറെയില്ല
യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ എറിടുമ്പോള്‍
ഭാരപ്പേടേണ്ടതുണ്ടോ
കാഹളം ധ്വനിക്കും വാനില്‍ മണവാളന്‍ വന്നിടും
വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം
ഈ ലോകേ ക്ലേശങ്ങള്‍ ഏറിടുമ്പോള്‍
സാരമില്ലെന്നെണ്ണിടുക
നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠം
നിത്യമായ് അങ്ങു വാണിടും
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയമെവിടെ
യുഗാ യുഗമായ് നാം പ്രിയന്‍ കൂടെന്നും
തേജസ്സില്‍ വാസം ചെയ്തിടും
സ്നേഹിതാ കര്‍ത്താവിന്റെ വരവ് ഒരു യഥാര്‍ത്ഥ്യം ആണ്. നിങ്ങള്‍ ആരായിരുന്നാലും ഈ സംഭവം എതിരിട്ടേ പറ്റൂ.. അതിനായി താങ്കള്‍ ഒരുങ്ങിയോ ?
No comments:
Post a Comment