സംഘടനകള്‍
കാശെറിഞ്ഞു നടത്തുന്ന ക്രൂസേഡുകളില്‍ പ്രസംഗിക്കാന്‍ വിളിക്കുന്നവര്‍
പ്രസംഗിക്കുന്നത് യഥാര്‍ത്ഥ സുവിശേഷം അല്ലെന്നു കേട്ടിരിക്കുന്നവര്‍
മനസിലാക്കിയിരുന്നെങ്കില്‍!
കലൂരില്‍ നടന്ന 'മ്യൂസിക് സ്പ്ലാഷ്' പ്രോഗ്രാമില്‍ റോണ്‍ കേനോലിയുടെ പാട്ട് കേള്‍ക്കാന്‍ പോയതാണ്. ആദ്യത്തെ രണ്ടു ദിവസം. അല്പസമയം വില്യം ലീയുടെ പ്രസംഗവും കേട്ടു. ഒരു സാദാ രോഗശാന്തി - അത്ഭുതവിടുതല്‍ പ്രസംഗം തന്നെ. ബൈബിളില്‍ നിന്നും ഒരു ഭാഗം വായിക്കും. അത് യേശുക്രിസ്തു ഈ ഭൂമില്‍ ആയിരുന്നപ്പോള്‍ ചെയ്ത ഏതെങ്കിലും ഒരു അത്ഭുത പ്രവര്‍ത്തി ഉള്‍ക്കൊള്ളുന്ന ഭാഗമായിരിക്കും. പിന്നെ, അത്ഭുതത്തിനും രോഗ സൌഖ്യത്തിനും (miracles & healing) വേണ്ടി ദൈവത്തില്‍ വിശ്വസിക്കാനുള്ള ആഹ്വാനം. ഒടുവില്‍ തലയില്‍ കൈവച്ചു അനുഗ്രഹം കൊടുക്കുന്നു. ഗംഭീരമായി പരിപാടി അവസാനിക്കുന്നു. സംഘാടകര്‍ അവകാശപ്പെടുന്നു "ഇന്നു ദൈവം ഇവിടെ പ്രവര്‍ത്തിച്ചു". ശുഭം!
പണം വാരിയെറിഞ്ഞുള്ള ആത്മീയ കച്ചവടത്തില്‍ ഏറ്റവും വിജയിക്കുന്ന തന്ത്രമാണ് അത്ഭുതവും രോഗസൌഖ്യവും. യേശുവില്‍ വിശ്വസിച്ചാല്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാകും.. എല്ലായിടത്തും വിജയിക്കും.. രോഗം മാറും എന്നാണ് സന്ദേശം. ആത്മീയ, മാനസിക, ശാരീരിക പ്രശ്നങ്ങളില്‍ പെട്ടു ഒരു ആശ്വാസം ലഭിക്കാന്‍ കൊതിക്കുന്നവര്‍ തങ്ങള്‍ക്കു വേണ്ടി ദൈവം ഇപ്പോള്‍ അത്ഭുതം പ്രവര്‍ത്തിക്കും എന്ന മോഹ വാഗ്ദാനത്തില്‍ ആകൃഷ്ടരാകുന്നു.
ബിസിനസില്‍ പരാജയം, സാമ്പത്തിക പ്രതിസന്ധി, കുടുംബ പ്രശ്നങ്ങള്‍, ശാരീരിക രോഗങ്ങള്‍ എന്തെങ്കിലുമൊക്കെ നൂലാമാലകള്‍ ഇല്ലാത്തവരായി ആരുമില്ല സമൂഹത്തില്‍. എന്നാല്‍ ഇവയൊക്കെ ശരിയായി കൈകാര്യം ചെയ്യാന്‍ പരാജയപ്പെടുമ്പോള്‍ പിന്നെ അതില്‍ നിന്നും മോചനം പ്രാപിക്കുക വളരെ വിഷമകരമായി തീരും. അപ്പോള്‍ നമ്മുടെ മനസും ആഗ്രഹിച്ചു പോകും ഒരു ദൈവിക ഇടപെടലിന് വേണ്ടി. 'എന്റെ ഈ കാര്യങ്ങളൊക്കെ ദൈവം തന്നെ നേരിട്ട് അങ്ങു ശരിയാക്കി തന്നിരുന്നെങ്കില്‍' എന്നു ചിന്തിച്ചിരിക്കുമ്പോഴാകും അത്ഭുത വിടുതല്‍ പ്രസ്ഥാനക്കാരന്റെ വരവ്. അങ്ങനെ പോയി പ്രസംഗം കേട്ടാല്‍ പറയുന്നതെല്ലാം ശരി എന്നു തന്നെ തോന്നിപ്പോകും. കാരണം ബൈബിള്‍ വാക്യങ്ങള്‍ വായിച്ചാണ് പ്രസംഗിക്കുന്നത്. മനസ്സില്‍ സ്വപ്നം കാണുന്നതുപോലെ സംഭവിക്കും എന്നു തന്നെയാണ് ദൈവം പറയുന്നത് എന്നു തോന്നിപ്പോകും. അങ്ങനെ വൈകാരിക ആവേശത്താല്‍ പ്രസംഗകന്‍ പറയുന്നത് ശരിയാണോ എന്നു പരിശോധിക്കാതെ താല്‍ക്കാലികമായ തീരുമാനങ്ങള്‍ എടുക്കുന്നു - എടുപ്പിക്കുന്നു.
പൊതുവില്‍ ഇതു സുവിശേഷമായി അവതരിപ്പിക്കപ്പെടുന്നു. അത്ഭുതവിടുതല്‍ - രോഗ സൌഖ്യം പ്രസംഗിക്കുന്നയാല്‍ സുവിശേഷ പ്രസംഗകനാകുന്നു. അവിടെയാണ് തെറ്റ്. വില്ല്യം ലീ ഒരു യഥാര്‍ത്ഥ സുവിശേഷ പ്രസംഗകള്‍ അല്ലാതാകുന്നതും അതുകൊണ്ട് തന്നെയാണ്.
ഇനി കര്‍ത്താവായ യേശു ക്രിസ്തുവിന്റെ സുവിശേഷം എന്താണെന്നു പരിശോധിക്കാം. അപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടും. ഇതിനാധാരം ദൈവവചനമായ ബൈബിള്‍ മാത്രമാണ്.
ഒറ്റവാക്കില്‍ സുവിശേഷം യേശുക്രിസ്തുവാണ്. അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:

- നിത്യനും സര്‍വശക്തനുമായ ദൈവം മനുഷ്യനായി ഒരു കന്യകയിലൂടെ ഭൂമിയില്‍ അവതാരം ചെയ്തു. അതാണ് യേശുക്രിസ്തു.
- യേശു ക്രിസ്തു പാപം ചെയ്തിട്ടില്ല.
- യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു. മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരം വരുത്തുവാന്‍ വേണ്ടി സ്വയം ഏല്‍പ്പിച്ചു കൊടുത്തു.
- യേശു ക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിര്‍ത്ത് എഴുന്നേറ്റു.
- യേശു ക്രിസ്തു ഇന്നു കര്‍ത്താവാണ്. മനുഷ്യരെ ന്യായം വിധിക്കാനുള്ള അധികാരം കര്‍ത്താവിനാണ്.
- ഈ ന്യായവിധി എല്ലാവര്‍ക്കും ഉറപ്പാണ്. ഒരിക്കല്‍ ജനിച്ചാല്‍ മരിക്കും. പിന്നെ ന്യായവിധി. ഇതിനു കാരണം മനുഷ്യനില്‍ കുടികൊള്ളുന്ന പാപമാണ്.
- ന്യായവിധിയുടെ ശിക്ഷ നരകമാണ് - ഒരിക്കലും രക്ഷപെടാന്‍ സാധിക്കാത്ത, ദൈവിക സാന്നിധ്യത്തില്‍ നിന്നും വേര്‍പെട്ട ഒരു സ്ഥലം.
- ഇതില്‍ നിന്നും രക്ഷപെടാന്‍ സാദ്ധ്യമാണ്. അതിനാണ് യേശു ക്രിസ്തു ഭൂമിയില്‍ വന്നതും മരിച്ചതും ഉയിര്‍ത്തതും.
- അങ്ങനെ രക്ഷിക്കപ്പെടാന്‍ പ്രയത്നങ്ങള്‍ ആവശ്യമില്ല. പാപ പ്രവര്‍ത്തികളില്‍ നിന്നും തിരിയുക - മാനസാന്തരപ്പെടുക - യേശുക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിക്കുക - അഥവാ, യേശുവിനെ കര്‍ത്താവായി അംഗീകരിക്കുക/ സ്വീകരിക്കുക.
- ഇങ്ങനെ തീരുമാനിച്ചവര്‍ പിന്നെ കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ച് ജീവിക്കുക.
ഇതു പറഞ്ഞിട്ട് ഒരു വ്യക്തിക്ക് അംഗീകരിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അയാളെയാണ്
ദൈവം സ്വീകരിക്കുന്നത്. അങ്ങനെ തീരുമാനിക്കുന്ന ഒരാള്‍ക്ക് ഈ
ജീവിതത്തില്‍ എല്ലാം അനുകൂലമായിക്കൊള്ളും എന്നില്ല. പകരം കഷ്ടതയും
ഉപദ്രവവും പട്ടിണിയും മരണവും അനുഭവിക്കേണ്ടി വരും എന്നാണ് വചനം പറയുന്നത്.
ചരിത്രവും അതുതന്നെയാണ് സാക്ഷിക്കുന്നത്. ഇതിനു വിരുദ്ധമായി പ്രസംഗിക്കുന്ന
ഒരു സന്ദേശവും യഥാര്‍ത്ഥ സുവിശേഷമല്ല. (എന്നു ഞാന്‍ പറഞ്ഞതല്ല, ദൈവ വചനമായ വിശുദ്ധ ബൈബിള്‍ അങ്ങനെയാണ് പഠിപ്പിക്കുന്നത്)
ചുരുക്കിപ്പറഞ്ഞാല്‍,
പാപത്തെയും ന്യായവിധിയെക്കുറിച്ചും യേശു ക്രിസ്തുവിനെക്കുറിച്ചും
ആത്മരക്ഷയെക്കുറിച്ചും ഉള്ള ദൈവിക സന്ദേശം തെറ്റില്ലാതെ മറ്റുള്ളവരെ പറഞ്ഞു
മനസിലാക്കിക്കുന്ന - അതിനുവേണ്ടി വേണ്ടി ജീവിതവും സമയവും സാഹചര്യങ്ങളും
ഉപയോഗിക്കുന്ന - ഒരു വ്യക്തിയാണ് ഒരു സുവിശേഷകന്‍. ഇവര്‍ ദൈവത്തിനു വേണ്ടി ആ
കാര്യം ചെയ്യുന്നു. ഇവര്‍ പാടിയാലും പ്രസംഗിച്ചാലും എഴുതിയാലും സന്ദേശം ഈ
പറഞ്ഞതായിരിക്കും.
പിന്നെ, ഈ സുവിശേഷത്തിന്റെ വക്താക്കള്‍ക്കു ഒരിക്കലും പണക്കൊതിയന്മാര്‍ ആകാന്‍ കഴിയില്ല. 'വയറ്റിപ്പിഴപ്പിനു' വേണ്ടി പ്രസംഗിക്കുകയുമില്ല. പണം സത്യത്തെ വഴിതെറ്റിക്കും. "സത്യം വില്കുകയല്ല, വാങ്ങുകയാണ് വേണ്ടത്". ചിലപ്പോള്‍ രണ്ടു ഇടിയൊക്കെ കിട്ടിയുന്നു വരും. അതുകൊണ്ട് തന്നെ, കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ഈ സന്ദേശം സത്യസന്ധമായി - മുഖം നോക്കാതെ - പ്രസംഗിക്കുന്നവര്‍ കുറവാണ്.

'വില്യം ലീ
എന്ന സുവിശേഷ പ്രസംഗകനെ ശത്രുക്കള്‍ പിടിച്ചു ജയിലിലിട്ടു' എന്നൊക്കെ
പറയുന്നവര്‍ ഓര്‍ക്കുക. വില്യം ലീയും അതുപോലുള്ള പല സ്വദേശി-വിദേശി
പ്രാംഗികരും പ്രസംഗിക്കുന്നത് സുവിശേഷമേയല്ല. അവരെ രോഗശാന്തി പ്രാസംഗികര്‍
എന്നു വിളിക്കാം. അത്രമാത്രം. രോഗശാന്തിയും സുവിശേഷവും ബൈബിളില്‍ പുലബന്ധം
പോലും ഇല്ലാത്ത കാര്യങ്ങളാണ്. ഇന്നു കാണുന്ന രീതിയിലുള്ള അത്ഭുതരോഗശാന്തി
ബൈബിള്‍ ഉപദേശത്തിന്റെ ഭാഗമേയല്ല. ഇതൊക്കെ മനസിലാകണമെങ്കില്‍ ബൈബിള്‍
പഠിക്കണം. അല്പം മിനക്കെടണം. ബൈബിള്‍ തന്നെ പരിശോധിച്ച് നോക്കിയാല്‍ മതി.
വില്യം ലീയെ കണ്ടിട്ട് ഒരു പാവത്താനാണ്. അത്ര വല്യ ഉടായ്പ്പ് കാണിക്കുന്ന പാര്‍ട്ടി ആണെന്ന് തോന്നുന്നില്ല. പക്ഷ അയാള്‍ പ്രസംഗിക്കുന്ന സന്ദേശത്തിന് ധാരാളം അപാകതകള്‍ ഉണ്ട്. അത് തന്നെ സുവിശേഷം എന്നു ആളുകള്‍ ധരിക്കുന്നു. സുവിശേഷ പ്രസംഗമോ വില്ല്യമിന്റെ തന്നെ പ്രസംഗങ്ങളോ കേട്ടിട്ടില്ലാത്തവര്‍ സുവിശേഷം അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഒരു കച്ചവടച്ചരക്കാണെന്ന് ചിന്തിക്കുന്നു. അതുകൊണ്ട് ഇതു എഴുതി എന്നു മാത്രം.
പാവം വില്ല്യം ഇപ്പോള്‍ എന്തെടുക്കുകയാണോ ആവോ? എറണാകുളത്തെ കൊതുക് കടി ശരിക്കൊന്നു കൊണ്ടാല്‍ പിന്നെ ഒരിക്കലും പുള്ളിക്കാരന്‍ ഈ വഴി വരികയുമില്ല..... ചുമ്മാ വിസിറ്റിങ്ങിനു പോലും.. :)

No comments:
Post a Comment