
(ഇമേജ് ഫ്ലിക്കറില്‍ നിന്നും)
അച്ഛനും അമ്മയും 2 പെണ്‍ മക്കളും അടങ്ങുന്ന സാധു കുടുംബം. ഹൃദയ സംബന്ധമായി രോഗിയാണ് കുടുംബനാഥന്‍. അമ്മയ്ക്കും അസുഖങ്ങള്‍ ഉണ്ട്. ചില വര്‍ഷങ്ങളായി സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുട്ടികള്‍ വളര്‍ന്നു വന്നത്. സ്വാഭാവികമായും അവരുടെ പ്രതീക്ഷകള്‍ ചിറകു മുളക്കുന്ന കാലം തൊട്ടേ അരിഷ്ടത അനുഭവിക്കേണ്ടി വന്നു.
ഡിഗ്രി കോളെജിലേക്ക് കയറിയ മൂത്ത മകള്‍ക്ക് - 'ഭാഗ്യ' എന്നായിരുന്നു അവളുടെ പേര് - മുന്നില്‍ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച മട്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അവള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് ആ കൃത്യം ചെയ്യുന്നതിന് മുന്‍പ് അവള്‍ എഴുതിവച്ച കുറിപ്പ് സൂചിപ്പിക്കുന്നു. അവളുടെ അന്ത്യ വാക്കുകള്‍ എഴുതി വച്ചിരുന്നതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു:
"പ്രതീക്ഷയ്ക്ക് വകയൊന്നും ഇല്ല.. അതുകൊണ്ട് ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു.."ജീവിക്കാമെന്ന പ്രതീക്ഷയല്ല, ഭാഗ്യയുടെ പ്രതീക്ഷകള്‍ക്കൊത്തുള്ള ഒരു ജീവിതത്തിനായുള്ള പ്രതീക്ഷ! അതിനുള്ള സാധ്യതകള്‍ തീര്‍ത്തും മങ്ങിയതായിരുന്നു.. അപ്പോള്‍ പിന്നെ... ഭാഗ്യമില്ലാത്തവരുടെ ആ കണ്ണിയില്‍ ഭാഗ്യമോളും ചേരുകയായിരുന്നു!
അടുത്തിടെ ചിന്തിച്ച ഒരു വേദ ഭാഗത്തിലേയ്ക്ക് വീണ്ടും എന്റെ ശ്രദ്ധയെ കൊണ്ടെത്തിച്ചു ഈ സംഭവം. സമാനമായ ഒരു ജീവിതാനുഭവത്തില്‍ ആത്മഹത്യയ്ക്കു മുന്‍പില്‍ അസാധാരണ ധൈര്യം കാണിച്ച ഒരു സ്ത്രീയുടെയും 2 കുട്ടികളുടെയും ചരിത്രം ആണത്. വിവരണം ഇവിടെ വായിക്കാം.
ഭാഗ്യം പേരിലല്ല ജീവിതത്തിലാണ് വേണ്ടത് എന്നാണു ഈ രണ്ടു സംഭവങ്ങളും പരിശോധിച്ചിട്ട് എനിക്ക് എത്താന്‍ കഴിഞ്ഞ നിഗമനം.
പ്രിയ റിജോ,
ReplyDeleteബ്ലോഗ് കണ്ടു വളരെ നന്നായിരിക്കുന്നു കര്‍ത്താവ് തന്നിരിക്കുന്ന കഴിവിനെ തക്കത്തില്‍ നമുക്കുപയോഗിക്കാം, സംസാരിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തെ സ്തുതിക്കുന്നു. ചിരകരിഞ്ഞ ഭാഗ്യ ദേവതയിലൂടെ നല്ലൊരു സന്ദേശം കൊടുത്തു, തുടര്‍ന്നും എഴുതുക.
ബ്രതെര്‍ ഫിലിപ് വറുഗീസ്, സിക്കദ്രബാദ്
http://bit.ly/8Ba9rj
ഹൃദയാ മൃതത്തിലെ ആദ്യത്തെ കമന്റിനു നന്ദി!! പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഞാനും അതിയായി സന്തോഷിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.. സര്‍വോപരി, അവിടുത്തെ നാമത്തിനു മഹത്വം വരട്ടെ..!
ReplyDeleteGood Keep Going Rijo. God bless.
ReplyDeleteBest
Philip
Again today i visited your blog from fb we need to promote our blogs thru social web site, so that many may come to know about it. Rejoy the advertisement at the bottom is from google? or a pvt one? do you have an adsense a/c if not apply for one.
ReplyDeleteBest Keep us inform
Thank you Philip uncle.. the below advertisement is for a private web site.. i had tried for google adsense but was rejected as it is not available for blogs in Malayalam language. In my blog settings I had selected the language a Malayalam, because Im using malayalam only here & to be listed in Malayalam blogs...
ReplyDeleteVery sad to note this, but is that the reason they mentioned while rejecting your request?
ReplyDeleteI hve seen many Mal. blogs which are projecting google ads.
lets have a pvt talk thru our id.
best