"എന്‍ മനമേ യഹോവയെ വാഴ്ത്തുക.. അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുത്" സങ്കീര്‍ത്തനം: 103:2ഇന്ന് എന്റെ ജന്മദിനം ആണ് !. രാവിലെ മെയില്‍ നോക്കിയപ്പോഴാണ് ഡേറ്റ് ഓര്മ വന്നത് .. പെട്ടെന്നൊരു സന്തോഷം..!
ആഘോഷിക്കാറില്ല എങ്കിലും ഓര്‍ക്കാറുണ്ട് ഓരോ ജന്മദിനവും. ദൈവം നല്‍കുന്ന വിലപ്പെട്ട ദിനങ്ങള്‍ പാഴാക്കാതെ നന്ദിയോടെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..!
തിരിഞ്ഞു നോക്കുമ്പോള്‍ നന്ദിയോടെ സ്മരിക്കാന്‍ എത്രയെത്ര നന്മകള്‍..! ഇന്നലെകള്‍ ഒരു നഷ്ടമായിരുന്നില്ല.. ഒന്നും ഒരു ഭാരമായിരുന്നില്ല.. എല്ലാം അവിടുന്ന് ചെയ്തു.. നന്മകള്‍ നല്‍കി അനുഗ്രഹിച്ചു.. സ്വപ്നം കാണുവാന്‍ കഴിയുന്നതിലും അധികം അവിടുന്ന് പ്രവര്‍ത്തിച്ചു..
"യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍." സങ്കീര്‍ത്തനം: 34:8ആശംസകള്‍ അറിയിച്ച സ് നേഹിതര്‍ക്ക് നന്ദി.. ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ.. !
No comments:
Post a Comment