പഴയകാല ഭക്തന്മാര്‍ പാടി ആശ്വസിച്ചിരുന്ന മറ്റൊരു ഹൃദയ സ്പര്‍ശിയായ ഗാനം.. ശോകങ്ങള്‍ ഏറി വന്നാല്‍ ആരെ ആശ്രയിക്കും? "വേണ്ട ഈ ലോക ഇമ്പം, പ്രിയാ നീ മതി" എന്ന് പറയുവാന്‍ ദൈവത്തോടുള്ള സ്നേഹം അപ്പോള്‍ നമ്മുക്കുണ്ടാകുമോ?
ഉറ്റവര്‍ ഉപേക്ഷിക്കുമ്പോള്‍ ? വിശ്വാസത്തിനായി വില കൊടുക്കേണ്ടി വരുമ്പോള്‍ ?? ഒരു പക്ഷേ നമ്മുടെ വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ???
ഉത്തരം നാം തന്നെ പറയേണ്ടതുണ്ട്.. ഇവിടെ കവിക്ക് ഒരു ദൃഡമായ നിലപാടുണ്ട്.. അദ്ദേഹം പറയുന്നത് 'ഇനി മാറുവാന്‍ സാധിക്കില്ല' എന്ന് തന്നെയാണ് .. ആരൊക്കെ എന്തൊക്കെ പറഞ്ഞോട്ടെ, എന്തെല്ലാം സംഭവിച്ചോട്ടെ മുന്‍പോട്ടുള്ള യാത്രയില്‍ ഒരു ചുവടിനി പിന്‍പോട്ടു വയ്ക്കുവാന്‍ സാദ്ധ്യമല്ല! യഥാര്‍ത്ഥ വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ ആണിത്...!!
ലോകത്തില്‍ ഏക ആശ്രയം എന്നേശുമാത്രം
ശോകങ്ങള്‍ ഏറി വന്നാലും
വേണ്ട ഈ ലോക ഇമ്പം പ്രിയനേ നീ മതി
എന്നും വാഴ്ത്തിപ്പാടും ഞാന്‍
ഉറ്റവര്‍ ആയിരുന്നവര്‍ ഉപേക്ഷിച്ചാലും
മാറ്റമില്ലാത്ത സ്നേഹിതന്‍
ക്ലേശം നിറഞ്ഞ ലോക യാത്രയില്‍ താങ്ങിടും
വിണ്‍ ശക്തിയാലെ നിത്യവും
തേടിയതല്ല ഞാന്‍ നിന്നെ ക്രൂശിന്‍ സ്നേഹം
നേടിയേ പാപിയാമെന്നെ
ഓടുന്നു ലാക്കിലേക്ക് പാടുകള്‍ ഏറ്റു ഞാന്‍
മാറുവാനാവതല്ലിനി !
മാറായുണ്ടീ മരുവതില്‍ സാരമില്ല
മാറായിന്‍ നാഥനാമേശു
മറാത്ത വാക്ക് തന്നോന്‍ മാറുമോ?
ആയവന്‍ മാറാ മധുരമാക്കിടും
വിശ്വാസക്കപ്പല്‍ താഴുമോ ഈയുലകില്‍
ഈശാന മൂലനേറുന്നേ...
ആശ്വാസമേകുവാന്‍ നീ വേഗമായ് വന്നാലും
വിശ്വാസനായകാ പ്രിയാ ....!
നിന്‍ ശക്തി, കാഴ്ച, ശബ്ദങ്ങള്‍ ഏറെ വേണം
വിശ്വാസപ്പോരില്‍ നില്‍ക്കുവാന്‍
പത്മോസില്‍ എത്ര നാള്‍ ഞാന്‍ ഏകനായ് പാര്‍ക്കണം?
വിശ്വാസ ത്യാഗമില്ലാതെ...
ഗാനം ഇവിടെ കേള്‍ക്കാം.

No comments:
Post a Comment