7.2.11

നല്ല ഇടയന്‍

ആടുകളെ വളര്‍ത്താന്‍ വേണ്ടി ആരെങ്കിലും സ്വന്തം വീടും പറമ്പും വിറ്റതായി കേട്ടിട്ടുണ്ടോ? ഇല്ല.. ആടുകളെ വളര്‍ത്തുന്നത് സാധാരണ അവയെക്കൊണ്ടു ഉപജീവനം കഴിക്കാനാണ്. ചിലപ്പോള്‍ ജീവനെടുക്കുകയും ചെയ്യും. പക്ഷെ, ആടുകള്‍ക്ക് വേണ്ടി ആരും സ്വന്തം വസ്തുവോ ജീവനോ വച്ച് കളിക്കാറില്ല. കാരണം നമുക്കറിയാം ഒരു ആടിന്റെ വിലയും നമ്മുടെ സ്വത്തിന്റെയും ജീവന്റെയും വിലയും.

യേശുക്രിസ്തു പറഞ്ഞു : "ഞാന്‍ നല്ല ഇടയന്‍ ആകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു." (യോഹന്നാന്‍ 10:11)

(നല്ല ഇടയന്‍ എന്ന് അവകാശപ്പെട്ട യേശുക്രിസ്തുവിന്റെ പ്രസ്താവനകളും പ്രത്യേകതകളും എന്തെല്ലാമായിരുന്നു എന്ന് ഇവിടെ വായിക്കാം.)

മനുഷ്യരോടുള്ള തന്റെ സ്വന്തം മനോഭാവം - സ്നേഹവും, ആര്‍ദ്രതയും, ത്യാഗവും - ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു.

അദ്ധേഹം അത് പറയുക മാത്രമല്ല, തെളിയിക്കുകയും ചെയ്തു. ദൈവമായ അവിടുന്ന് മനുഷ്യനായി വന്ന് പാപ ശിക്ഷയ്ക്ക് വിധേയരായിരുന്ന മനുഷ്യരുടെ എല്ലാവരുടെയും പാപങ്ങള്‍ സ്വയം ഏറ്റെടുത്തു ക്രൂശില്‍ ഘോരമായ മരണശിക്ഷ വരിച്ചു. ആരോടും കടപ്പാടുണ്ടായിട്ടല്ല, പക്ഷെ, നമ്മോടുള്ള സ്നേഹം അവിടുന്ന് പ്രദര്‍ശിപ്പിച്ചു - ആ ജീവിതം കൊണ്ടും, മരണം കൊണ്ടും.. ഈ ത്യാഗ സമ്പൂര്‍ണമായ സ്നേഹം മനസിലാക്കിയ ഒരു മനുഷ്യനും തള്ളിക്കളയാവുന്നതല്ല. ഈ സ്നേഹം അനുഭവിച്ചറിഞ്ഞ കവി പാടുന്നതും മറ്റൊന്നല്ല..



ആടുകള്‍ക്ക് വേണ്ടി ജീവനെ വെടിഞ്ഞതാം
ദേവാട്ടിന്‍ കുട്ടിയേ നിനക്കനന്ത വന്ദനം

കാടു നീളെ ഓടി ആടലോടുഴന്നിടും
കുഞ്ഞാടുകള്‍ക്കഭയമാം നിന്‍ പാദം വന്ദനം

പച്ചമേച്ചിലും പ്രശാന്തതോയവും സദാ
നീ വീഴ്ചയെന്നിയെ തരുന്നതോര്‍ത്തു വന്ദനം

ഭീതിപോക്കി ആടുകള്‍ക്ക് മുന്‍നടന്നു നീ
സംപ്രീതിയായ് നടത്തിടും കൃപയ്ക്ക് വന്ദനം

താത പുത്രാനാത്മനാം ത്രീയേക ദൈവമേ
സര്‍വാത്മനാ നിനക്കനന്ത കീര്‍ത്തനം സദാ..
ഗാനാമൃതത്തില്‍ നിന്നും എടുത്ത ഒരു ഗാനം..
Share/Bookmark

No comments:

Post a Comment

Related Posts with Thumbnails