സുവിശേഷകന്‍ വര്‍ഗീസ് കുര്യന്‍ രചിച്ച മനോഹരമായ ഒരു പ്രത്യാശാ ഗാനം. കര്‍ത്താവിന്റെ വരവിനു വേണ്ടിയുള്ള ഒരുക്കത്തെ ഓര്‍പ്പിക്കുന്നു.!
കണ്‍വെന്‍ഷന് വേണ്ടി സെറ്റ് ചെയ്തതില്‍ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇതിന്റെ ഇന്‍ട്രോ വളരെ മനോഹരമായി എനിക്ക് തോന്നുന്നു.! ഓരോ തവണ കേള്‍ക്കുമ്പോഴും കൂടുതല്‍ ഇഷ്ടപ്പെടുന്നു.. ദൈവത്തിനു നന്ദി..
പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു
വാന മേഘത്തില്‍ വീണ്ടും വന്നിടും
പ്രാണനാഥനെ കാണുവാന്‍
ഉള്ളം വെമ്പുന്നേ ആശ ഏറുന്നേ
കാന്താ വേഗം വന്നിടണേ
യുദ്ധ ഭീതികള്‍ എങ്ങും കേള്‍ക്കുന്നേ
ക്ഷാമം വ്യാധി പടര്‍ന്നിടുന്നെ
ആശയില്ലാതെ പരിഭ്രാന്തരായ്
ലോക ജാതികള്‍ കേഴുന്നേ
അത്തി പോലുള്ള വൃക്ഷങ്ങള്‍ പൂത്തു
അന്ത്യ നാളുകള്‍ അടുത്തു
ആത്മ നാഥനെ എതിരേല്ക്കുവാന്‍
ആശയോടെ ഒരുങ്ങിടാം നാം
കാഹള നാദം കാതില്‍ കേള്‍ക്കാറായ്
കര്‍ത്തന്‍ യേശു വരാന്‍ കാലമായ്
കാലാകാലമായ് മരിച്ചോര്‍ എല്ലാം
ക്രിസ്തുവില്‍ ഉയര്‍ത്തിടാറായ്
സത്യ സഭയെ ഉണര്‍ന്നിടുക
വാന മേഘെ പറന്നിടുവാന്‍
ആണിപ്പാടേറ്റ നാഥന്റെ കരം
കണ്ണുനീര്‍ എല്ലാം തുടയ്ക്കും
No comments:
Post a Comment