8.8.10

യേശുവെപ്പോല്‍ നല്ലിടയന്‍

രചന കൊണ്ടും ആലാപന ശൈലി കൊണ്ടും സംഗീതം കൊണ്ടും ദൃശ്യാവതരണ ഭംഗി കൊണ്ടും ഒരുപോലെ ശ്രദ്ധേയമായ ഒരു ഗാനമായിരുന്നു 'നന്മ' ആല്‍ബത്തിലെ ഈ ഗാനം. ഇവിടെ മനു ലീഡ് ചെയ്യുന്നു.




ഗാന രചന: ഗ്രഹാം വര്‍ഗീസ്‌
പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ?
ഇതുപോള്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ?
ഇല്ലിതുപോള്‍ നല്ല നാഥന്‍
ചൊല്ലിടുവാന്‍ തന്റെ സ് നേഹമതൊന്നോര്‍ത്താല്‍
ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ?
ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ?

ശത്രുവിനെ സ് നേഹിപ്പവന്‍ വേറൊരുവനുണ്ടോ?
പാപികളെ രക്ഷിപ്പവന്‍ വേറൊരുവനുണ്ടോ?

ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ?
ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരുവനുണ്ടോ?

പ്രിയനേപ്പോല്‍ സുന്ദരന്‍ വേറൊരുവനുണ്ടോ?
അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരുവനുണ്ടോ?

വരികള്‍ ഗാനാമൃതത്തില്‍ നിന്നും. ഇതേ ഗാനത്തിന്റെ ഒറിജിനല്‍ വേര്‍ഷന്‍ ഇവിടെ കേള്‍ക്കാം.

No comments:

Post a Comment

Related Posts with Thumbnails