ഇത്തവണത്തെ കണ്‍വെന്‍ഷന് വേണ്ടി സെറ്റ് ചെയ്തത്.
പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു
മന്നാ ജയ ജയ, മന്നാ ജയ ജയ മാനുവേലനെ
മഹേശാ മഹാരാജനേ - മഹേശാ മഹാ രാജനേ
എന്നു നീ വന്നിടും എന്റെ മണവാളാ
നിന്നെ കണ്ടു ഞാന്‍ എന്റെ ആശ തീര്‍ക്കുവാന്‍
ഞാനെന്റെ ആശ തീര്‍ക്കുവാന്‍
പൊന്നു മണവാളാ നന്ദനനാം രാജന്‍
എന്നെയും ചേര്‍ത്തിടുമ്പോള്‍ എന്‍ ഭാഗ്യം
ആനന്ദമനല്പം - എന്‍ ഭാഗ്യം ആനന്ദമനല്പം
ചടു ചടെ ഉയര്‍ത്തിടും നൊടി നേരത്തിന്നുള്ളില്‍
തന്റെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തില്‍ ചേര്‍ന്നിടും
മദ്ധ്യാകാശത്തില്‍ ചേര്‍ന്നിടും
കാഹള നാദവും ദൂത ഗണങ്ങളും
കോടി രഥങ്ങളുമായ് വന്നിടും പ്രിയ രക്ഷകന്‍
വന്നിടും പ്രിയ രക്ഷകന്‍
കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും
കാന്തയെ ചേര്‍ത്തിടുമ്പോള്‍ - എന്‍ ഭാഗ്യം
ആനന്ദമനല്പം - എന്‍ ഭാഗ്യം ആനന്ദമനല്പം
ഹല്ലേലുയ്യ പാടി ഹല്ലേലുയ്യ പാടി
ആനന്ദിച്ചിടും പ്രിയന്റെ മാര്‍വില്‍ ഞാനെന്നും
പ്രിയന്റെ മാര്‍വില്‍ ഞാനെന്നും
വരികള്‍ ഗാനാമൃതത്തില്‍ നിന്നും
ഈ ഗാനം കെസ്റ്റര്‍ പാടുന്നത് ഇവിടെ കേള്‍ക്കാം.
No comments:
Post a Comment