പ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷനിലൂടെ വളരെ ശ്രദ്ധേയമായ ഒരു ഗാനം.
പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു
എന്‍ മനമേ യഹോവയെ വാഴ്ത്തിടുക
എന്‍ സര്‍വാന്തരംഗവുമേ വഴ്ത്തിടുക
നന്ദിയോടെ അവന്റെ നാമം വാഴ്ത്തിടുക
അനുദിനവും അവനെ പാടി സ്തുതിച്ചിടുക
പാപത്താലും രോഗത്താലും ഞാന്‍ വലഞ്ഞപ്പോള്‍
ആശയെല്ലാം അറ്റുപോയ മരു പ്രയാണത്തില്‍
പാപം നീക്കി രോഗം നീക്കി ശാന്തി തന്നതാല്‍
എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക
എന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍
എല്ലാ നാളും മാറിടാത്ത യേശു നായകന്‍
എന്നുമെന്നും തന്റെ നാമം വാഴ്ത്തിപ്പാടിടാം
എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക
വരികള്‍ ഗാനാമൃതത്തില്‍ നിന്നും
ഇതേ ഗാനം മാരാമണില്‍ പാടിയത് ഇവിടെ കേള്‍ക്കാം..
No comments:
Post a Comment