ക്രൈസ്തവ കൈരളിയുടെ മധുര ഗായകന്‍ എം. ഇ. ചെറിയാന്‍ സാറിനാല്‍ വിരചിതമായ മനോഹരമായ ഒരു ആരാധനാ ഗാനം.
പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു
പരമ പിതാവേ നമസ്കാരം
പരിശുദ്ധ പരനേ നമസ്കാരം
തിരു വചനത്താല്‍ സകലവും ചെയ്ത
വല്ലഭ ദേവാ നമസ്കാരം
ത്രീയേക ദൈവമേ നമസ്കാരം
സര്‍വ ലോകാധിപാ നമസ്കാരം
ദേവാധി ദേവാ ദിവ്യ ദയാലോ
സ്‌തോത്രം സദാ തവ നമസ്കാരം
പരിശുദ്ധാത്മാവേ നമസ്കാരം
പരമ സത് ഗുരുവേ നമസ്കാരം
അരൂപിയായ് അടിയാര്‍ ഹൃദയത്തില്‍ വസിക്കും
ആശ്വാസ പ്രദനേ നമസ്കാരം
വരികള്‍ ഗാനാമൃതത്തില്‍ നിന്നും.
ഈ ഗാനം മറ്റു ചിലര്‍ പാടുന്നത് ഇവിടെ കേള്‍ക്കാം.
No comments:
Post a Comment