"വരുവിന്‍ നാം യാഹോവക്ക് ഉല്ലസിച്ചു ഘോഷിക്ക, നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക. സങ്കീര്‍ത്തനങ്ങളോടെ അവനു ഘോഷിക്ക" (സങ്കീര്‍ത്തനം 95:1-2)
ദൈവത്തെ സ്തുതിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ഗാനം.
'എന്‍ പ്രിയനെന്തു മനോഹരനാം' എന്ന ഗാനത്തിന് വേണ്ടി ഒരിക്കല്‍ സെറ്റ് ചെയ്തതാണീ പശ്ചാത്തല സംഗീതം. ആ ഗാനം ഇവിടെ കേള്‍ക്കാം.
പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു
പരമ പിതാവിന് സ്തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
ശോകങ്ങള്‍ അഖിലവും നീക്കിടുന്നു
ഇടയനെപ്പോല്‍ നമ്മെ തേടി വന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
സ്വന്തമാക്കി നമ്മെ തീര്‍ത്തിടുവാന്‍
സ്വന്തരക്തം നമുക്കായ് ചൊരിഞ്ഞു
സ്‌തോത്രം ചെയ്യാം ഹൃദയംഗമമായ്
കുമ്പിടാം അവന്‍ മുന്‍പില്‍ ആദരവായ്
ഹല്ലേലുയ്യ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷാകരന്‍
No comments:
Post a Comment