8.8.10

പാഹിമാം ദേവ ദേവാ

മഹാകവി കെ. വി. സൈമണ്‍ രചിച്ച മറ്റൊരു പ്രശസ്ത ഗാനം. ഇവിടെ മനു പാടുന്നു.


ഇതേ ട്യൂണില്‍ ഉള്ള 'മല്‍പ്രാണനായകനേ' എന്ന ഗാനം പാടുന്നതിനു വേണ്ടി ഒരിക്കല്‍ സെറ്റ് ചെയ്തതാണ് ഈ  പശ്ചാത്തല സംഗീതം. അന്ന് മനു പാടിയ ആ ഗാനം ഇവിടെ കേള്‍ക്കാം..




പാഹിമാം ദേവ ദേവാ - പാവന രൂപാ
പാഹിമാം ദേവ ദേവാ

മോഹ വാരിധി തന്നില്‍ കേവലം വലയുന്ന
ദേഹികള്‍ക്കൊരു രക്ഷാ നൌകയാം പരമേശാ

ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്‍
ചാലവേ പടച്ചൊരു ദേവാ നായകാ വന്ദേ

ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
ക്ഷേമ ജീവിതം നല്കും പ്രേമ ഹര്‍മ്മ്യമേ ദേവാ

പാപമാം വലയില്‍ ഞാന്‍ ആപതിച്ചുഴലായ് വാന്‍
താപ നാശനാ നിന്‍ കൈ ഏകിടണമേ നിത്യം

ജീര്‍ണമാം വസനത്താല്‍ ഛാദിതനായോരെന്നെ
പൂര്‍ണ്ണ ശുഭ്രമാം അങ്കി തൂര്‍ണ്ണം ധരിപ്പിച്ചോനെ

നിത്യ ജീവനെന്നുള്ളില്‍ സത്യമായ്‌ ഉളവാക്കാന്‍
സ്തുത്യമാം പുതു ജന്മം ദത്തം ചെയ് തൊരു നാഥാ

വരികള്‍ ഗാനാമൃതത്തില്‍ നിന്നും. ഇതേ ഗാനത്തിന്റെ മറ്റു ചില വേര്‍ഷനുകള്‍ ഇവിടെ കേള്‍ക്കാം.

No comments:

Post a Comment

Related Posts with Thumbnails